ലണ്ടൻ: എയർ ഇന്ത്യ വിമാനം എമർജൻസി ലാൻഡിങ് നടത്തി. ന്യൂയോർക്കിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള നോൺ–സ്റ്റോപ് യാത്രയ്ക്കിടെയാണു വിമാനം ലണ്ടനിൽ ലാൻഡ് ചെയ്തത്.
യാത്രക്കാർക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതിനെ തുടർന്നായിരുന്നു എമർജൻസി ലാൻഡിങ്. എന്തുതരം വൈദ്യസഹായമാണ് ആവശ്യമായി വന്നതെന്ന് അറിയില്ലെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
നോർവീജിയൻ വ്യോമമേഖലയിൽ ആയിരുന്ന വിമാനം, ഉടനെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്കു വഴിമാറ്റുകയായിരുന്നു എന്നാണു റിപ്പോർട്ട്. 350 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
















