അഗര്‍ത്തല: തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിപുരയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. ബഗാൻ ബസാർ സ്വദേശി ദിലിപ് ശുക്ലദാസ് ആണ് കൊല്ലപ്പെട്ടത്.
ദിലീപിനെ ബിജെപി പ്രവർത്തകർ ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് ത്രിപുര പൊലീസ് വിശദീകരിച്ചു.
ത്രിപുരയിലെ വിവിധയിടങ്ങളില്‍ സംഘർഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.സംഘർഷങ്ങളില്‍ പരിക്കേറ്റ സിപിഎം പ്രവർത്തകരെ ത്രിപുര പ്രതിപക്ഷ നേതാവ് മണിക്ക് സന്ദർശിച്ചു. വിവിധ സംഘർഷങ്ങളുടെ അടിസ്ഥാനത്തില്‍ 16 കേസ് രജിസ്റ്റർ ചെയ്യുകയും 21 പേരെ അറസ്റ്റ് ചെയ്യുകയും ചെ്യതിട്ടുണ്ട്.