ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക ഇന്ന് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. കുടിശികയായ 16,982 കോടി രൂപ ഇന്നു മുതൽ നൽകിത്തുടങ്ങുമെന്ന് നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.
ഓഡിറ്റ് റിപ്പോർട്ട് നൽകിയ സംസ്ഥാനങ്ങൾക്ക് ഇന്ന് തന്നെ ജിഎസ്ടി നഷ്ടപരിഹാരം നൽകും. ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നഷ്ടപരിഹാരം കണക്കാക്കിയതിൽ പിഴവുണ്ടായെന്ന വിമർശനം സംസ്ഥാനങ്ങൾ ഉന്നയിച്ചതിന് പിന്നാലെയാണ് ധനമന്ത്രിയുടെ തീരുമാനം.
നഷ്ടപരിഹാര ഫണ്ടില്‍ ഈ തുക ഇപ്പോള്‍ ലഭ്യമല്ലാത്തതിനാല്‍ കേന്ദ്രം സ്വന്തം പോക്കറ്റില്‍ നിന്നാണ് അനുവദിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഈ തുക ഭാവിയില്‍ നഷ്ടപരിഹാര സെസ് പിരിക്കുമ്പോള്‍ അതില്‍ നിന്ന് തിരിച്ചുപിടിക്കുമെന്നും മന്ത്രി നിര്‍മലാ സീതാരാമന് വ്യക്തമാക്കി.
2017 ല്‍ ജിഎസ്ടി നടപ്പാക്കിയ ശേഷം പ്രകാരം അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതി വരുമാന നഷ്ടത്തിന് പകരമായി കേന്ദ്ര സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ധാരണ. ഈ നഷ്ടപരിഹാരത്തിന്റെ കാലവാധി നീട്ടി നല്‍കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല.
പെന്‍സില്‍ ഷാര്‍പ്പനറുകള്‍, ചില ട്രാക്കിംഗ് ഉപകരണങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതായും നിര്‍മല പറഞ്ഞു.
ശര്‍ക്കര പാനിയുടെ ജി.എസ്.ടി ഒഴിവാക്കി. നേരത്തെ ഇത് 18 ശതമാനമായിരുന്നു. പെന്‍സില്‍ ഷാര്‍പ്നെറിന്റെ ജിഎസ്ടി 18 ശതമാനമത്തില്‍ നിന്ന് 12 ശതമാനമായി കുറച്ചു. ചില ട്രാക്കിങ് ഉപകരങ്ങളുടെ ജിഎസ്ടി 18 ശതമാനമുണ്ടായിരുന്നത് പാടെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
.