രാജസ്ഥാനിൽ ഗ്യാസ് ടാങ്കറും ട്രക്കും കൂട്ടിയിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം .അജ്മീറിലെ ദേശീയപാതയിലാണ് അപകടം നടന്നത്.അപകടത്തിന് പിന്നാലെ ഇരുവാഹനങ്ങള്‍ക്കും തീപിടിക്കുകയായിരുന്നു. ടാങ്കറിലെ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് പടർന്ന തീയിൽ ഇതുവഴി കടന്നുപോയ രണ്ടുവാഹനങ്ങളും സമീപത്തെ ചില വീടുകളും കടകളും കത്തിനശിച്ചു.അപകടത്തെ തുടർന്ന് വൻ ജനക്കൂട്ടം തടിച്ചുകൂടിയതോടെ റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു.
.