തിരുവനന്തപുരം: പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ജനശതാബ്ദി ഉള്‍പ്പെടെ നാല് ട്രെയിനുകള്‍ പൂര്‍ണമായും മൂന്ന് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
26ന് സര്‍വീസ് നടത്തേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി(12082), എറണാകുളം-ഷൊര്‍ണൂര്‍ മെമു(06018), എറണാകുളം-ഗുരുവായൂര്‍(06448), 27 ന് സര്‍വീസ് നടത്തേണ്ട കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി(12081) എന്നീ ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.
25നുള്ള ചെന്നൈ സെന്‍ട്രല്‍, 26ലെ കണ്ണൂര്‍-എറണാകുളം(16306) ട്രെയിനുകള്‍ തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-ചൈന്നൈ സെന്‍ട്രല്‍(12624) 26 ന് തൃശൂരില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. കന്യാകുമാരി-ബാംഗളൂര്‍(16525) 26 ന് രണ്ടു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.10 നു മാത്രമേ സര്‍വീസ് ആരംഭിക്കൂ.
രാജസ്ഥാനിലെ കോട്ട ഡിവിഷനില്‍ നടക്കുന്ന റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു. എറണാകുളം-ഹസ്രത് നിസാമുദ്ദീന്‍(22655) 22 നും ഹസ്രത് നിസാമുദ്ദീന്‍-എറണാകുളം(22656) 24 നും തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍(22633) 22 നും ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം(22634) 24 നും തിരുവനന്തപുരം-ഹസ്രത് നിസാമുദ്ദീന്‍(22653) 25 നും ഹസ്രത് നിസാമുദ്ദീന്‍-തിരുവനന്തപുരം(22654) 27 നും സര്‍വീസ് നടത്തില്ല.