ബെംഗളുരു: കര്‍ണാടകയില്‍ ബജറ്റ് അവതരണ ദിവസമായ ഇന്ന് നിയമസഭയില്‍ ചെവിയില്‍ പൂവ് വച്ചെത്തി
കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും അംഗങ്ങളും. നാട്ടിലെ അവസ്ഥ ഇതാണെന്നും ജനങ്ങളെ വഞ്ചിക്കാനുള്ള ബജറ്റാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഇതോടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു.
അതേസമയം, കര്‍ണാടക തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിന് മുമ്പത്തെ അവസാനത്തെ ബജറ്റാണ് ഇത്. 3.09 ലക്ഷം കോടിയുടെ ബജറ്റാണ് ബസവരാജ ബൊമ്മൈ അവതരിപ്പിച്ചത്. ബെംഗളൂരുവില്‍ അടിക്കടിയുണ്ടാകുന്ന പ്രളയം നിയന്ത്രിക്കാന്‍ 3,000 കോടിയുടെ പദ്ധതിയടക്കം നിരവധി വികസന പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. അഗ്‌നിവീറാകാന്‍ സൗജന്യ കോച്ചിംഗ്, പ്രൊഫഷണല്‍ ടാക്സില്‍ ഇളവ്, സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ ബസ് സ്‌കീമും, ബംഗളൂരു നഗരത്തില്‍ ഷീ-ടോയ്ലെറ്റുകള്‍ തുടങ്ങി രാമക്ഷേത്ര നിര്‍മാണം വരെ ബജറ്റില്‍ ഇടംനേടി.