മഹാരാഷ്ട്രയിൽ കെട്ടിടത്തിൽ തീപിടിത്തം. താനെയിലെ നൗപദ മേഖലയിലുള്ള ഗുരുപ്രേരണ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന 13പേരെ രക്ഷപെടുത്തി.അഞ്ച് അഗ്നിശമനസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് സൂചന. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.