കറാച്ചി: പാകിസ്താനിലെ ട്രെയിനില്‍ പൊട്ടിത്തെറി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ വ്യാഴാഴ്ച ഉണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. റാവല്പിണ്ടിയില്‍ നിന്ന് ക്വെറ്റയിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസിന്റെ ബോഗിയ്ക്കുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.
എങ്ങനെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് വ്യക്തമല്ല. ബോഗിയിലെ ഒരു ശുചിമുറിയ്ക്കുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഈ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം താത്കാലികമായി നിര്‍ത്തലാക്കി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.