ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രിയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു. ഛോട്ടുപാലില്‍ ദണ്ഡുംലക്പൂര്‍ വ്യവസായ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
വ്യവസായ മേഖലയില്‍ ജോലിക്ക് പോകുകയായിരുന്ന സ്ത്രീകള്‍ സഞ്ചരിച്ച ഓട്ടോ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച നാലു സ്ത്രീകളാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.