ത്രിപുരയിൽ വോട്ടെടുപ്പ് ഇന്ന്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഗിറ്റെ കിരൺകുമാർ ദിനകരോ അറിയിച്ചു. 3,337 പോളിങ് സ്റ്റേഷനുകളിൽ രാവിലെ ഏഴിനും വൈകീട്ട് നാലിനും ഇടയിലാണ് വോട്ടെടുപ്പ്.
ബി.ജെ.പി-ഐ.പി.എഫ്.ടി സഖ്യം, സി.പി.എം-കോൺഗ്രസ് സഖ്യം, മുൻ രാജകുടുംബത്തിന്റെ പിൻഗാമികൾ രൂപവത്കരിച്ച പ്രാദേശിക പാർട്ടിയായ ടിപ്ര മോത എന്നിവയാണ് പ്രധാന പാർട്ടികൾ. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ.മുൻകരുതലായി സംസ്ഥാനത്തുടനീളം നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും ഫെബ്രുവരി 17ന് രാവിലെ ആറുവരെ തുടരുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയാൻ അന്താരാഷ്ട്ര, അന്തർ സംസ്ഥാന അതിർത്തികൾ അടച്ചിട്ടുണ്ട്.