മുംബൈ : ബിബിസി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തുടരുന്നുവെന്ന് ബിബിസി. പരിശോധനയോട് സഹകരിക്കുമെന്നും ബിബിസിയുടെ പ്രവര്‍ത്തനം പതിവുപോലെ തുടരുമെന്നും ബിബിസി വ്യക്തമാക്കി.
അതേസമയം, രാത്രി വൈകിയും പരിശോധന തുടര്‍ന്നു. റെയ്ഡില്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. ചില ജീവനക്കരോട് ഓഫീസില്‍ തുടരാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി വിവാദം നിലനില്‍ക്കുന്നതിനിടെയാണ് പരിശോധന. ഇന്നലെ രാവിലെ 11:30 നാണ് ആദായനികുതി ഉദ്യോഗസ്ഥര്‍ ബിബിസി ഓഫീസില്‍ എത്തിയത്.
അന്താരാഷ്ട്ര നികുതിയടക്കമുള്ളവയിലെ ക്രമക്കേടുകള്‍, ലാഭം വകമാറ്റല്‍, ബി.ബി.സിയുടെ ഉപകമ്പനികളുടെ ട്രാന്‍സ്ഫര്‍ വിലനിര്‍ണ്ണയത്തില്‍ ക്രമക്കേടുകള്‍ എന്നിവ ആരോപിച്ചാണ് ആദായനികുതി റെയ്‌ഡെന്നാണ് വിശദീകരണം.
2012 മുതലുള്ള രേഖകളാണ് പരിശോധിച്ചുവരുന്നത്. നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഫോണുകൾ മടക്കി നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. എട്ട് ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നടന്നത് സർവ്വേ ആണെന്നും പരിശോധനയായി തെറ്റിദ്ധരിക്കേണ്ടതില്ല എന്നും ആദായ നികുതി വകുപ്പ് അധികൃതർ അറിയിച്ചു. ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന വിവാദ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്ത് ആഴ്ചകൾക്ക് പിന്നാലെയാണ് ബിബിസി കേന്ദ്രങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
എഎൻഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ബിബിസി ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞതിനു പിന്നാലെയായണ് ബിബിസിയുടെ ഡൽഹി, മുംബയ് കേന്ദ്രങ്ങളിൽ പരിശോധന നടന്നതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, പരിശോധനയെ വിമർശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്‌സ് ഗിൽഡും രംഗത്തെത്തി. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപിനത്തിൽ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗിൽഡ് പ്രതികരിച്ചു. ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാർട്ടികളും മുതിർന്ന മാധ്യമപ്രവർത്തരുടെയും ആരോപിച്ചു. അദാനി വിഷയത്തിൽ വലിയ പ്രതിഷേധം നടക്കുമ്പോഴും സർക്കാർ ബിബിസിയുടെ പിന്നാലെയാന്നെന്നും വിനാശകാലേ വിപരീത ബുദ്ധിയെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു. ബിബിസി ഓഫീസുകളിൽ നടക്കുന്ന പരിശോധനകൾ യുകെ ഗവൺമെൻറ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.