ഗബ്രിയേൽ ചുഴലിക്കാറ്റിനെ തുടർന്ന് ന്യൂസിലാൻഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. വടക്കൻ ദ്വീപിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി എമർജൻസി മാനേജ്മെന്റ് മന്ത്രി കീറൻ മക്അനുൾട്ടി പറഞ്ഞു.ഏതാണ്ട് 46,000 വീടുകളിലെ വൈദ്യുതി ബന്ധം താറുമാറായതായി സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നു.
ചില പ്രദേശങ്ങളിൽ വെള്ളപ്പൊത്തെ തുടർന്ന് ആളുകൾ കെട്ടിടത്തിന്റെ മേൽക്കൂരയിൽ അഭയം തേടി. ന്യൂസിലാന്റിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിന് സമീപമുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും രൂക്ഷമാണ്.അതേസമയം ചൊവ്വാഴ്ച കൂടുതൽ മഴയും കാറ്റും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇത് മൂന്നാം തവണയാണ് ന്യൂസിലൻഡ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.