ഇക്വറ്റോറിയൽ ഗിനിയയിൽ മാർബർഗ് വൈറസ് സ്ഥിരീകരിച്ചു. വൈറസ് ബാധയെ തുടർന്ന് ഒമ്പത് പേർ മരണപ്പെട്ടതായി ആരോഗ്യമന്ത്രി മിതോഹ ഒൻഡോ അയേകബ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു പ്രവിശ്യയെ ക്വാറന്റൈനിലാക്കിയതായി അദ്ദേഹം അറിയിച്ചു. എബോള വൈറസിന്‍റെ കുടുംബത്തിൽപ്പെട്ടതാണ് പുതുതായി റിപ്പോർട്ട് ചെയ്‌ത മാർബർഗ് വൈറസ്.
ജനുവരി 7 നും ഫെബ്രുവരി 7 നും ഇടയിലാണ് ഒമ്പത് മരണങ്ങൾ ഉണ്ടായത്. കീ-എൻടെം പ്രവിശ്യയിലും സമീപ ജില്ലയായ മോംഗോമോയിലും ആരോഗ്യ ജാഗ്രത പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി പറഞ്ഞു. കെ-എൻടെമിലെ 4,325 പേരെ ക്വാറന്റൈനിലാക്കി.