തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരെ യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം ഇന്ന് ആരംഭിക്കും. ഇന്ന് വൈകീട്ട് നാലുമണി മുതല്‍ നാളെ രാവിലെ പത്തുമണിവരെയാണ് സമരം. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലകളില്‍ കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് സമരം സംഘടിപ്പിക്കുക.
സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷനേതാവ് വിഡി സതീശന് കോഴിക്കോട് നിര്‍വഹിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരില്‍ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളില്‍ വിവിധ നേതാക്കളും നേതൃത്വം നല്‍കും.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ച് വയനാട് ജില്ലയിലേയും മുസ്ലീം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാല്‍ കണ്ണൂര്‍ ജില്ലയിലേയും രാപ്പകല്‍ സമരം മറ്റൊരു ദിവസം നടത്തും.