ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി ലോക്‌സഭ സെക്രട്ടേറിയറ്റ്. 2014-ൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണ് വ്യവസായി ഗൗതം അദാനിയുടെ സമ്പത്തിൽ വൻതോതിലുള്ള വളർച്ചയുണ്ടായതെന്ന പരാമർശത്തിലാണ് നടപടി.
ബിജെപി എംപിമാരുടെ പരാതിയിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബുധനാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം.