ചെന്നൈ: തമിഴ്നാട് തിരുപ്പത്തൂരിലെ വാണിയമ്പാടിയിലെ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. ഇന്ന് ഉച്ചയോടെയാണ് വാണിയമ്പാടി അമ്പല്ലൂര്‍ റോഡിലെ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചത്.
അതേസമയം, കടയുടമയായ കുമാറും അഞ്ച് വയസുള്ള കുട്ടിയും മറ്റൊരാളുമാണ് മരിച്ചത്. തീപിടുത്തതില്‍ പടക്കശാല പൂര്‍ണമായും കത്തിനശിച്ചു. വാണിയമ്പാടി, തിരുപ്പത്തൂര്‍, ജോളാര്‍പേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും വാണിയമ്പാടി പൊലീസുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
















