പാലക്കാട്: ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലം കേരളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കേരളം സുരക്ഷിതമല്ലെന്ന് ലോകത്ത് ആരും പറയില്ലെന്നും അങ്ങനെ പറയുന്നവര്‍ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അധിഷ്ടിതമായ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരാണെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലെ അമിത്ഷായുടെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം.
‘പോപ്പുലര്‍ ഫ്രണ്ടുകാരെ സഹായിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. നിങ്ങളുടെ തൊട്ടടുത്തുള്ള സംസ്ഥാനം കേരളമാണ്. താന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല, കര്‍ണാടകം സുരക്ഷിതമാകാന്‍ ബിജെപി ഭരണം തുടരണം എന്നായിരുന്നു’ അമിത് ഷായുടെ പരാമര്‍ശം.