മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് ബംഗളൂരുവിലേക്ക് കൊണ്ടുപോകും. അർബുദ രോഗവുമായി ബന്ധപ്പെട്ട തുടർ ചികിത്സയ്ക്ക് വേണ്ടിയാണ് എച്ച്.സി.ജി ആശുപത്രിയിലേക്ക് മാറ്റുന്നത്. എ.ഐ.സി.സി സജ്ജമാക്കിയ ചാർട്ടേഡ് വിമാനത്തിലാകും ബംഗളൂരുവിലേക്ക് കൊണ്ടുപോകുക.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടിയെ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് കെ.സി വേണുഗോപാല്‍ ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ചാർട്ടേഡ് വിമാനത്തിൽ ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. തുടർ ചികിത്സയുടെ മുഴുവൻ ചെലവും കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കും. നിംസിലെ ഡോക്ടർമാരുടെ സംഘവും എച്ച്.സി.ജിയിലേക്ക് പോകും.