ന്യൂഡൽഹി: കോൺഗ്രസ് പ്ലാനിറ്ററി സമ്മേളനത്തിനായി 21 അംഗ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപികരിച്ചു. ജയറാം രമേശ് അധ്യക്ഷനായ കമ്മിറ്റിയിൽ കേരളത്തിൽ നിന്നും രമേശ് ചെന്നിത്തലയും ശശി തരൂരും ഉണ്ട്. വര്‍ക്കിംഗ് കമ്മിറ്റി പ്രവേശത്തിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇനിയും അന്തിമ നിലപാടില്‍ എത്തിയിട്ടില്ലെന്നാണ് സൂചന.
പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടം നിലവില്‍ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം തരൂരിനെ നേതൃത്വം അവഗണിക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് അദ്ദേഹത്തെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. വർക്കിങ് കമ്മിറ്റി പ്രവേശത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ നിലപാട് വ്യക്തമല്ല. തരൂരിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരളത്തില്‍ നിന്നുള്ള ചില എംപിമാര്‍ നേതൃത്വത്തോടാവശ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ തരൂർ കേരളത്തിൽ നടത്തിയ പര്യടനത്തിലും കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ തരൂരിന് പുതിയ പദവികൾ നൽകുന്നതിൽ കേരള നേതൃത്വത്തിന്റെ നിലപാട് പ്രധാനമാണ്. പ്രവർത്തസമിതിയിൽ ഇടം ലഭിച്ചില്ലെങ്കിൽ തരൂർ കടുത്ത നടപടികളിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.
നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടില്ലെങ്കില്‍ തരൂര്‍ പിന്മാറാനാണ് സാധ്യത. അങ്ങനെയെങ്കില്‍ നിര്‍ണ്ണാകമായ നീക്കങ്ങളിലേക്ക് തരൂര്‍ കടന്നേക്കും. തരൂര്‍ പുറത്ത് വന്നാല്‍ സ്വീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള ചില പാര്‍ട്ടികള്‍ തയ്യാറുമാണ്. തരൂരിനെ പരിഗണിക്കണമെന്ന ആവശ്യം നേതൃത്വത്തിന്റെ മുന്‍പിലുണ്ടെങ്കിലും ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ലെന്നാണ് വിവരം.