തിരുവനന്തപുരം: ഇന്ധന സെസ് വര്‍ധനവിനെതിരെ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍. മാര്‍ച്ച് 31ന് മുന്‍പ് വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന് ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സമരം ആരംഭിക്കുമെന്നും ബസുടമകളുടെ സംഘടന വ്യക്തമാക്കി.