ന്യൂ ഡല്‍ഹി: ആഗോള നിക്ഷേപ സംഗമത്തില്‍ വെച്ച് യുഎഇ പ്രതിനിധികളുമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് കൂടിക്കാഴ്ച്ച നടത്തി. യുഎഇ യും ഉത്തര്‍ പ്രദേശും തമ്മിലുള്ള വാണിജ്യ വ്യവസായ രംഗത്തെ നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
യുഎഇ വിദേശകാര്യ മന്ത്രാലയ സഹമന്ത്രി അഹമ്മദ് ബിന്‍ അലി അല്‍ സയെഗ്, യുഎഇ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയുദി, ഫെഡറേഷന്‍ ഓഫ് യുഎഇ ചേംബര്‍ പ്രസിഡന്റ് അബ്ദുല്ല അല്‍ മസ്രൊയി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി എന്നിവര്‍ ഉള്‍പ്പെടുന്ന യുഎഇ സംഘവുമായിട്ടാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
ആഗോള നിക്ഷേപക സംഗമത്തിന്റെ സ്മരണാര്‍ത്ഥം യു എ ഇ മന്ത്രിമാരായ അഹമ്മദ് ബിന്‍ അലി അല്‍ സയെഗ് ല്‍, താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി എന്നിവര്‍ ഉച്ചകോടി നടക്കുന്ന വൃന്ധാവന്‍ മൈതാനിയില്‍ വൃക്ഷത്തൈകള്‍ നട്ടു. മൂന്ന് ദിവസത്തെ നിക്ഷേപക സംഗം ഞായറാഴ്ച സമാപിക്കും.