തിരുവനന്തപുരം: ഇപി ജയരാജന് എതിരെയുള്ള കണ്ണൂര്‍ ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി അന്വേഷണില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. നേരത്തെ കണ്ണൂര്‍ ജില്ലാ കമ്മറ്റി ഇക്കാര്യം പരിശോധിച്ച് തീരുമാനം എടുത്തതാണ്. പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും എല്ലാം മാധ്യമസൃഷ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളാണ് ഈ വിഷയം നിരന്തരം ചര്‍ച്ച ചെയ്യുന്നത്. ആ ചര്‍ച്ചയ്ക്കൊന്നും വശംവദരാകാന്‍ സിപിഎം തയ്യാറല്ലെന്നും വിവാദത്തില്‍ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിക്കാനാണ് സിപിഎം തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, റിസോര്‍ട്ട് വിവാദത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനും പരാതി ഉന്നയിച്ച സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജനുമെതിരായ ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.