നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. പാര്‍ട്ടിയുടെ സംസ്ഥാന മീഡിയ ഇന്‍ ചാര്‍ജ് സുനിത് സര്‍ക്കാരാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി മണിക് സാഹ, ബിജെപി തെരഞ്ഞെടുപ്പ് ചുമതലയുള്ള മഹേഷ് ശര്‍മ, പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റജിബ് ഭട്ടാചാര്യ എന്നിവര്‍ പ്രധാനമന്ത്രിയെ മഹാരാജ ബിര്‍ ബിക്രം വിമാനത്താവളത്തില്‍ എത്തി സ്വീകരിക്കുമെന്ന് സുനിത് സര്‍ക്കാര്‍ വ്യക്തമാക്കി. ധലായ് ജില്ലയിലെ അംബാസയില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആദ്യ റാലിയിലും ഇതിന് ശേഷം ഗോമതിയിലെ രണ്ടാം റാലിയിലും മോദി വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് സംസാരിക്കും. ഗോമതിയിലെ റാലി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആരംഭിക്കുമെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.