ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്ന സി.ബി.എസ്.ഇ 10, 12 ക്ലാസ് പരീക്ഷകൾക്കുള്ള അഡ്മിറ്റ് കാർഡ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും. cbse.gov.in വെബ്സൈറ്റിലാണ് അഡ്മിറ്റ് കാർഡുള്ളത്. 10, 12 ക്ലാസ് പരീക്ഷയെഴുതുന്നവർക്ക് സ്കൂളുകളിൽനിന്ന് ഹാൾടിക്കറ്റ് ലഭിക്കും. ഫെബ്രുവരി 15 മുതൽ മാർച്ച് 17 വരെയാണ് പത്താം ക്ലാസ് പരീക്ഷ. ഫെബ്രുവരി 15 മുതൽ ഏപ്രിൽ അഞ്ച് വരെയാണ് 12ാം ക്ലാസ് പരീക്ഷ.
cbse.gov.in എന്ന വെബ്സൈറ്റിൽ CBSE 2023 admit card 2023 – Class 10 or Class 12 എന്ന ലിങ്കിൽ ലോഗിൻ വിവരങ്ങൾ നൽകിയാൽ പി.ഡി.എഫ് ഫോർമാറ്റിലുള്ള അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.