ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾനാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഒമ്പത് മാസം മുമ്പ് മഅദനിയെ പക്ഷാഘാതവും അനുബന്ധ അസുഖങ്ങളും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിനുശേഷം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ബംഗളൂരുവിലെ വസതിയില്‍ ചികിത്സ തുടരുകയായിരുന്നു. അതിനിടയിലാണ് വ്യാഴാഴ്ച രാവിലെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിദഗ്ധ ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള ചികിത്സകൾ തുടരുകയാണെന്ന് മഅ്ദനിക്ക് ഒപ്പമുള്ള പി.ഡി.പി സംസ്ഥന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു. ദീർഘകാലങ്ങളായി ഉയർന്ന അളവിൽ തുടരുന്ന പ്രമേഹവും രക്തസമ്മർദവും മഅ്ദനിയുടെ കിഡ്നിയുടെ പ്രവർത്തനത്തെ സാരമായി ഇപ്പോൾ ബാധിച്ചിട്ടുണ്ട്. ക്രിയാറ്റിന്റെ അളവ് വളരെ ഉയർന്നതന്നെ തുടരുന്ന സാഹചര്യത്തിൽ ദിവസത്തിലെ മുഴുവൻ സമയത്തും ശക്തമായ തണുപ്പ് ശരീരത്തിൽ അനുഭവപ്പെടുന്നു. കണ്ണിന്റെ കാഴ്ച കുറയുകയും ശരീരം കൂടുതൽ ദുർബലമാകുകയും ചെയ്യുന്നുണ്ട്. ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ ഞരമ്പുകൾക്ക് സംഭവിച്ച ബലക്ഷയം മൂലം ഡോക്ടർമാരുടെ നിർദേശപ്രകരമുള്ള ചികിത്സകൾ വേണ്ടവണ്ണം ഫലപ്രദമാകത്ത അവസ്ഥയും തുടരുന്നുണ്ടെന്ന് മുഹമ്മദ് റജീബ് വാർത്താക്കുറിപ്പിൽ അറിയിച്ചു.