തിരുവനന്തപുരം: ഏപ്രിൽ മുതൽ ജീവനക്കാർക്ക് ശമ്പളം വരുമാനത്തിനനുസരിച്ച് മാത്രമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ. കൂടുതൽ വരുമാനം ലഭിച്ചാൽ അതിനനുസൃതമായി ശമ്പളം നൽകുമെന്നും അധികൃതർ പറഞ്ഞു. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കി.
സ്ഥാപനത്തിന് വേണ്ടത്ര ഫണ്ട് ഇല്ലാത്തതിനെ കുറിച്ച് ഒരു ജീവക്കാരൻ പോലും വേവലാതിപ്പെടുന്നില്ല. അതിനാലാണ് വരുമാനം വർധിപ്പിക്കാനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ കാണുകയും എതിർക്കുകയും ചെയ്യുന്നതെന്ന് കെഎസ്ആർടിസി സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്.