ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ ഇന്ന് കരിദിനം ആചരിക്കുന്നു. അഖിലേന്ത്യാ കിസാന്‍ സഭയുടേയും അഖിലേന്ത്യാ കര്‍ഷക തൊഴിലാളി യൂണിയന്റേയും നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി ഗ്രാമങ്ങളില്‍ ബജറ്റിന്റെ കോപ്പി കത്തിക്കും. പ്രധാനമന്ത്രിയുടേയും ധനമന്ത്രിയുടേയും കോലവും കത്തിക്കും. വൈകീട്ട് പ്രതിഷേധ ധര്‍ണ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.