മംഗളൂരു: മംഗളൂരുവിലെ സിറ്റി കോളേജ് ഓഫ് നഴ്സിങില്‍ ഭക്ഷ്യവിഷബാധ. ഇതേ തുടര്‍ന്ന് 137 വിദ്യാര്‍ത്ഥികളെ മംഗളരൂവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദനയും, ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. ഹോസ്റ്റലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്.
അതേസമയം, കോളേജില്‍ മോശം ഭക്ഷണം വിതരണം ചെയ്യുന്നത് സ്ഥിരം സംഭവമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. മൂന്ന് ലേഡീസ് ഹോസ്റ്റലുകളിലെയും ഒരു മെന്‍സ് ഹോസ്റ്റലിലെയും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ചികിത്സ തേടിയവരില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്.