ആലപ്പുഴ: പ്രസവ ശസ്ത്രക്രിയയ്ക്ക് അഡ്മിറ്റ് ആകാനെത്തിയ യുവതിയിൽ നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. കെ.രാജനെ വിജിലൻസ് അറ്സ്റ്റ് ചെയ്തു.
ചേർത്തല മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുവച്ചാണ് വിജിലൻസ് സംഘം ഡോക്ടറെ അറസ്റ്റ് ചെയ്തത്.
ആലപ്പുഴയിലെ യുവതിയും കുടുംബവും ശസ്ത്രക്രിയയ്ക്കായി പലതവണ താലൂക്ക് ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിവെക്കുകയാണ് ഡോക്ടര്‍ ചെയ്തത്. ആശുപത്രിക്ക് എതിര്‍വശത്തായി തന്നെ ഡോക്ടര്‍ രാജന് സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്. പണവുമായി ഇങ്ങോട്ടേക്ക് വരാന്‍ യുവതിയോടും ബന്ധുക്കളോടും ആവശ്യപ്പെട്ടു. പണം തന്നാലേ ശസ്ത്രക്രിയ നടത്തൂവെന്നായിരുന്നു ഡോക്ടറുടെ നിലപാട്.
തുടര്‍ന്ന് യുവതി വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. കൈക്കൂലി നല്‍കാനായി വിജിലന്‍സും യുവതിക്കൊപ്പം ഡോക്ടര്‍ പരിശോധന നടത്തുന്നു സ്വകാര്യ ക്ലിനിക്കിലെത്തി. തുടര്‍ന്ന് കൈയോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് എസ്പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് വിജിലന്‍സ് സംഘം എത്തിയിരുന്നത്.