ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ മലയാളി സ്ത്രീ അറസ്റ്റില്‍. കോഴിക്കോട് സ്വദേശി മാനസി സതീബൈനുവാണ് അറസ്റ്റിലായത്.
കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍. ബോര്‍ഡിഗ് സമയം കഴിഞ്ഞതിനാല്‍ ഇനി കയറാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞ് ബഹളം വെച്ച ഇവരെ തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ കോളറിന് പിടിക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടര്‍ന്ന് ഇവരെ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.