ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാനും കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്താനും പാകിസ്താൻ പദ്ധതിയിട്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.
ഇന്ത്യൻ സർക്കാരിന്റെ പ്രതിച്ഛായ തകർക്കാനായി കശ്മീർ താഴ്വരയിൽ ഗൂഡാലോചന നടത്താൻ ലോകമെമ്പാടുമുള്ള തങ്ങളുടെ എംബസികളോട് പാകിസ്താൻ ആവശ്യപ്പെട്ടതായും ഇന്ത്യയിലെ ഇന്റലിജൻസ് ഏജൻസികൾ പറയുന്നു.
അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കെതിരെ പ്രതിഷേധങ്ങൾ നടത്താനും പാകിസ്താൻ പദ്ധതിയിട്ടു. ഇന്ത്യക്കെതിരായ പുതിയ ഗൂഡാലോചനകൾ വിശദമാക്കി തങ്ങളുടെ എംബസികൾക്ക് പാക് വിദേശകാര്യ മന്ത്രാലയം രഹസ്യക്കുറിപ്പ് അയച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ സായുധ സേനയെ അട്ടിമറിക്കാനുള്ള പദ്ധതി വിശദീകരിച്ച് കശ്മീർ ഐക്യദാർഢ്യ ദിനമായി പാകിസ്താൻ ആചരിക്കുന്ന ഫെബ്രുവരി അഞ്ചിന് ഇസ്‌ലാമാബാദിലെ പാകിസ്താൻ ഹൈക്കമ്മീഷണർ എല്ലാ എംബസികൾക്കും ഇ-മെയിൽ, ഫാക്സ് സന്ദേശം അയച്ചതായും റിപ്പോർട്ടിലുണ്ട്.