ലഖ്നൗ: വീടിന്റെ മേല്‍ക്കൂരയ്ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്ന് വയസുകാരി വെന്തു മരിച്ചു. ഉത്തര്‍പ്രദേശിലെ ബഹാദൂര്‍പൂരില്‍ ഇന്നു രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്.
രാംബാബു എന്ന ആളുടെ ഓല മേഞ്ഞ വീടിനാണ് തീപിടിച്ചത്. ഈ സമയം വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ മുകളിലേക്ക് തീപിടിച്ച മേല്‍ക്കൂര വന്നു വീഴുകയായിരുന്നു. തീ പടരുന്നത് കണ്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. തീ പടരുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
അതേസമയം, അപകടത്തില്‍ വീടിന് സമീപം കെട്ടിയിട്ടിരുന്ന പശുവും പൊള്ളലേറ്റു ചത്തു.