ന്യൂഡല്‍ഹി: ഡൽഹിയിൽ മൂന്നു വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഫത്തെപൂർ ബേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസിൽ രണ്ട് മധ്യപ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. രാംനിവാസ് പനിക, ശക്തിമാൻസിങ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു
പ്രതികൾ ഇതേ പരിസരത്താണ് താമസിച്ചിരുന്നത്. ഇരുവരും ചേർന്ന് കുട്ടിയെ അടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.
മറ്റൊരു പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. തുടർന്ന് അവൾ ഇരയെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി. കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കുട്ടി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ചികിത്സയിലാണ്. ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.