റായ്പൂർ: ഛത്തിസ്ഗഡിലെ സുഖ്മയിൽ ഏഴ് നക്സൽ പ്രവർത്തരെ പിടികൂടി. നിരോധിത സംഘടനയായ സിപിഐ – മാവോയിസ്റ്റിന്റെ പ്രവർത്തകരായ സത്യം, ജോഗ, മാടിവി മാംഗ, മാഡകം ഐഥ, കികിടി ജോഗ, വാൻഡോ ഉംഗ, കൽമു ഭീം എന്നിവരാണ് അറസ്റ്റിലായത്.
സിആർപിഎഫും ഛത്തിസ്ഗഡ് പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിൽ കൊണ്ടവൈ ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. രാത്രി മുഴുവൻ പ്രദേശം നിരീക്ഷിച്ച ശേഷം നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്.
മാവോയിസ്റ്റ് പാർട്ടിയുടെ നിമ്മലഗുഡെം പ്രാദേശിക കൗൺസിൽ അംഗങ്ങളാണ് പിടിയിലായതെന്നും അറസ്റ്റിലായവർ സംഘടനയുടെ സജീവ പ്രവർത്തകരാണെന്നും അധികൃതർ അറിയിച്ചു.