തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേ തുടര്‍ന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ശ്രീലങ്കന്‍ കരയില്‍ പ്രവേശിച്ച തീവ്ര ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത മൂന്ന് ദിവസം കൂടി ഒറ്റപ്പെട്ട ഇടത്തരം മഴ ലഭിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.