മനില: ഫിലിപ്പൈൻസിലെ സെബു നഗരത്തിനടുത്ത് ബാബഗിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ബാബാഗിന്റെ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറാണ് പ്രഭവസ്ഥാനം. ബുധനാഴ്ച വൈകുന്നേരമായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.