ഡൽഹിയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി. 7 വാഹനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. 25 വിദ്യാർത്ഥികൾ അടക്കം 29 പേർക്ക് പരുക്കേറ്റു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം ഉണ്ടായത്. സലിംഗർ ഫ്‌ളൈ ഓവറിൽ വച്ചായിരുന്നു അപകടം. നാല് സ്‌കൂൾ ബസ്സുകളും ഒരും കാറും , ഓട്ടോയും, ബൈക്കുമാണ് കൂട്ടിയിടിച്ചത്. 216 സ്‌കൂൾ കുട്ടികളാണ് നാല് ബസുകളിലായി ഉണ്ടായിരുന്നത്. ഇതിൽ 25 കുട്ടികൾക്കും മൂന്ന് സ്‌കൂൾ ജീവനക്കാർക്കും മറ്റൊരു വാഹനത്തിലെ വ്യക്തിക്കുമാണ് പരുക്കേറ്റത്.