ദക്ഷിണാഫ്രിക്കയിൽ ജന്മദിനാഘോഷത്തിനിടെ വെടിയേറ്റ് എട്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ തുറമുഖ നഗരമായ ഗ്കെബെർഹയിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. നഗരത്തിലെ വീട്ടിൽ ജന്മദിനാഘോഷം നടക്കുന്നതിനിടയിൽ അജ്ഞാതരായ രണ്ടുപേർ അതിഥികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിനുശേഷം ആക്രമികൾ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നും വീട്ടുടമസ്ഥനും മരിച്ചവരിൽ ഉൾപ്പെടുന്നതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.