ജമ്മു കശ്മീരിലെ ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച. തിങ്കളാഴ്ച പുലർച്ചെയോടെ നാലു മുതൽ അഞ്ച് ഇഞ്ച് വരെ മഞ്ഞ് വീഴ്ചയുണ്ടായതോടെ വ്യോമ, റെയിൽ ഗതാഗതം താറുമാറായി. നിരവധി വിമാനങ്ങളും ട്രെയിനുകളും മണിക്കൂറുകളോളം വൈകി.
പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകളും റദ്ദാക്കി. തുടർച്ചയായ മഞ്ഞുവീഴ്ച കാരണം ദൃശ്യപരത 200 മീറ്റർ മാത്രമാണെന്ന് ശ്രീനഗർ എയർപോർട്ട് ഡയറക്ടർ പറഞ്ഞു. എല്ലാ വിമാനങ്ങളും വൈകി. അസൗകര്യവും തിരക്കും ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് വരുന്നതിന് മുമ്പ് എയർലൈനുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം അറിയിച്ചു.