വയനാട്: ബത്തേരിയിൽ 19 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലാണ് സംഭവം. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകൾ അക്ഷര (19) ആണ് മരിച്ചത്.
ഇന്ന് വൈകിട്ടാണ് ആശുപത്രി പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അക്ഷരയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെട്ടിടത്തിനു മുകളിൽനിന്നു വീണു പരുക്കേറ്റതിന്റെ പാടുകളുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.