തിരുവനന്തപുരം: ഇടതുമുന്നണിയെ വിമര്‍ശിച്ച് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. മുന്നണിയില്‍ കാര്യമായ കൂടിയാലോചനകള്‍ നടക്കുന്നില്ലെന്നും എല്‍ഡിഎഫ് വികസന രേഖയില്‍ സൂക്ഷ്മമായ ചര്‍ച്ചകള്‍ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. റോഡ് നിര്‍മാണത്തിലുള്‍പ്പെടെ കാലതാമസമാണെന്നും അദ്ദേഹം ഉന്നയിച്ചു.
തനിക്ക് മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി കൂടെയുള്ള പാർട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ചുകൊണ്ട് ഒരിക്കലും പ്രവർത്തിക്കില്ല. തനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഗണേഷ് പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും സ്ഥിതിയെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും ചെലവ് കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബജറ്റിൽ പറഞ്ഞ പല കാര്യങ്ങളും നടപ്പിലാക്കാത്തതിൽ സർക്കാരിനോടും ഇടതുപക്ഷത്തോടും ഗണേഷ് കുമാറിന് അതൃപ്തിയുണ്ട്. വികസനരേഖയിൽ ചർച്ചയുണ്ടായില്ല, അഭിപ്രായം മാത്രമാണ് തേടിയത്. ഇക്കാര്യങ്ങൾ തുറന്നുപറയാൻ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങൾ വോട്ട് ചെയ്യുന്നതുകൊണ്ടാണ് താൻ നിയമസഭയിലേക്ക് വരുന്നത്. അവിടെ എൽഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.