പ്രളയവും മഴക്കെടുതിയും രൂക്ഷമായ ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഒക്ലൻഡിൽ മേയർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മഴയെത്തുടർന്നു പലയിടത്തും മുട്ടോളം വെള്ളപ്പൊക്കമുണ്ടായി. വ്യോമ, റെയിൽ, റോഡ് ഗതാഗതങ്ങൾ സ്തംഭിച്ചു.
ആയിരങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒഴിപ്പിച്ചുമാറ്റി. സൈന്യം ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ഇറങ്ങിയിട്ടുണ്ട്. പ്രളയത്തിൽ ഒരാൾ മരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് മേയർ വെയ്ൻ ബ്രൗൺ പറഞ്ഞു.