കൊല്ലം: ചാത്തന്നൂരില്‍ ചുവട് 2023 കുടുംബശ്രീ രജത ജൂബിലി ആഘോഷത്തിനെത്തിയവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കുട്ടികളടക്കം എട്ടോളംപേര്‍ ചാത്തന്നൂര്‍ കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടി. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്.
പരിപാടിക്കെത്തിയവര്‍ക്ക് സമീപത്തെ ഫാസ്റ്റ് ഫുഡ് കടയില്‍ നിന്ന് വാങ്ങിയ പൊറോട്ടയും വെജിറ്റബിള്‍ കറിയും പാക്കറ്റിലാക്കി നല്‍കിയിരുന്നു. കടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി.
9 വർഷമായി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ഹെല്‍ത്ത് കാര്‍ഡ് മൂന്നുവര്‍ഷമായി ഹോട്ടല്‍ പുതുക്കിയിട്ടില്ലെന്ന് കണ്ടെത്തി.