Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Business

ജെയിന്‍ രാജ്യാന്തര കോണ്‍ഫറന്‍സ് ‘ജെയിന്‍ ഐക്കണ്‍ 2023 ‘ കൊച്ചിയില്‍ ജനു. 27, 28 തീയതികളില്‍

Web Desk by Web Desk
Jan 24, 2023, 10:35 am IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

കൊച്ചി: അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിന് അവസരമൊരുക്കാന്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്ന രാജ്യാന്തര ബിസിനസ് കോണ്‍ഫറന്‍സ് ജെയിന്‍ ഐക്കണ്‍ 2023 (JAIN ICON 2023) ഈ മാസം 27, 28 തീയതികളില്‍ കൊച്ചി റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കും.

ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാട് നിന്നും ഗവേഷകര്‍, അക്കാദമിക രംഗത്തെ വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ 300-ലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് സൗദി അറേബ്യയിലെ സാബിക് എക്സിക്യുട്ടിവ് വൈസ് പ്രസിഡന്റ് അഹമദ് അല്‍ ഷേയ്ഖ് ഉദ്ഘാടനം ചെയ്യും.

ഗവേഷണത്തിലൂടെ ബിസിനസ് സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികള്‍ വിജയകരമായി നേരിടുന്നതിനുള്ള കാതലായ മാറ്റങ്ങള്‍ക്ക് പിന്തുണ നേടാന്‍ അക്കാദമിക ഗവേഷകര്‍ക്കും വ്യവസായ വിദഗ്ധര്‍ക്കും ഇടയിലെ വിജ്ഞാന കൈമാറ്റത്തിനുള്ള വേദിയൊരുക്കുക എന്നതാണ് ദ്വിദിന കോണ്‍ഫറന്‍സിന്റെ ലക്ഷ്യം. ഭാവിയിലേക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ ഗവേഷണഫലങ്ങളും ബിസിനസ് രീതികളും സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് വിവിധ സെഷനുകളിലായി നടക്കുക. ബിസിനസ് നടത്തിപ്പിലെ പ്രശ്നങ്ങള്‍ക്ക് ഗവേഷണ പദ്ധതികല്‍ലൂടെയും പങ്കാളിത്തത്തിലൂടെയും പരിഹാരം കാണാന്‍ വ്യവസായ, വിദ്യാഭ്യാസ രംഗങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നാണ് 2020-ലെ പുതിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നത്.

അക്കാദമിക സ്ഥാപനങ്ങളില്‍ വ്യവസായ, പ്രൊഫഷണല്‍ വൈദഗ്ധ്യം കൊണ്ടു വരുന്നതിന്റെ ഭാഗമായി യുജിസി പ്രൊഫസര്‍ ഓഫ് പ്രാക്ടീസ് എന്നൊരു പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. ഇതിലൂടെ വ്യവസായ രംഗത്തെ വിദഗ്ധര്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായി എത്തും. രാജ്യത്തെ മറ്റ് പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പദ്ധതി കേന്ദ്രീകൃത പഠനത്തിലൂടെ ഗുണപരമായ മൂല്യം വര്‍ധിപ്പിക്കുന്നതിന് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി മുന്‍കൈ എടുക്കുന്ന സാഹചര്യത്തില്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഒരു നാഴികകല്ലാകും ഈ കോണ്‍ഫറന്‍സ്.

കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസത്തെ സമ്പൂര്‍ണ സമ്മേളനത്തില്‍ വിദ്യാഭ്യാസ, വ്യവസായ, പൊതു രംഗത്തെ വിദഗ്ധര്‍ സംസാരിക്കും. രണ്ടാം ദിനമായ ജനുവരി 28-ന് വിവിധ അക്കാദമിക ട്രാക്കുകളില്‍ പേപ്പര്‍ അവതരണങ്ങള്‍ നടക്കും. കൊമേഴ്സ്, മാനേജ്മെന്റ്, ഇക്കണോമിക്സ് കൂടാതെ മറ്റ് വിഷയങ്ങളിലെ ഗവേഷണഫലങ്ങള്‍ അവതരിപ്പിക്കാനുള്ള വേദി കൂടി കോണ്‍ഫറന്‍സ് ഒരുക്കും. സംയോജനവും പരിവര്‍ത്തനവും- ബിസിനസ് രീതികള്‍ എന്ന വിഷയത്തില്‍ മൗലികവും അപ്രകാശിതവുമായ റിസേര്‍ച്ച് പേപ്പറുകളും കേസ് സ്റ്റഡികളും ഗവേഷകര്‍ക്ക് [email protected]ല്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതില്‍ നിന്നും തെരഞ്ഞെടുക്കുന്ന പേപ്പറുകള്‍ ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കുന്നതിനായി പരിഗണിക്കുന്നതും ഓരോ വിഭാഗത്തിലും ബെസ്റ്റ് പേപ്പര്‍ അവാര്‍ഡ് നല്‍കുന്നതുമായിരിക്കും. 

30 വര്‍ഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള 80-ലേറെ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. NAAC എ ഡബിള്‍ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി.

ReadAlso:

സോളാർ സ്ഥാപിക്കുന്നതിന് ഇനി ചെലവേറും; ആഭ്യന്തര ഉൽപാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രത്തിന്റെ നിർണായക ഭേദഗതി

കേരളത്തിൽ ചക്കയ്ക്ക് വിലയിടിവ്

സ്വർണവില കുത്തനെ കൂടി; ഒരു പവന് 10,200 രൂപ കൂടി

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Latest News

‘സോർ’ ടെക്നിക്കൽ വിദ്യാഭ്യാസ മേളക്ക് ഉജ്ജ്വല തുടക്കം: എൻജിനീയറിംഗ് കോളേജുകളെയും പ്രോഗ്രാമുകളെയും അടുത്തറിയാൻ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും

സ്റ്റേറ്റ് പോലീസ് മീഡിയ സെൻ്ററിൻ്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചൽ കൃഷ്ണകുമാർ ചുമതലയേറ്റു

തിരഞ്ഞെടുപ്പ് തോല്‍വി; ഭരണവിരുദ്ധ വികാരം പ്രധാന കാരണമെന്ന് സിപിഐ; സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍ | Election defeat; CPI says anti-government sentiment is the main reason

ഹോര്‍മുസ് തുറന്നു, എണ്ണ നിറച്ച കപ്പലുകള്‍ പുറത്തേക്ക് നീങ്ങിത്തുടങ്ങി: ട്രംപ്

നിപയില്‍ ആശ്വാസം; രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്ന് നല്‍കി; സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകയുടെ രണ്ടാം ഫലവും നെഗറ്റീവ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies