ഉത്തര്‍പ്രദേശില്‍ ട്രക്ക് കാറില്‍ ഇടിച്ച് ആറ് പേര് മരിച്ചു. ഉന്നാവോയിലെ ലക്നോ-കാണ്‍പുര്‍ ദേശീയ പാതയിലെ അചല്‍ഗഞ്ച് പോലീസ് സ്റ്റേഷന് പരിധിയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
രണ്ടുപേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. നാല് പേര് ആശുപത്രിയില്‍ വച്ചാണ് മരണത്തിന് കീഴടങ്ങിയത്.അപകടത്തിന് പിന്നാലെ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചു. പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.