ന്യൂ ഡല്‍ഹി: ജമ്മു കശ്മീരില്‍ മിനി ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. കത്വ ജില്ലയിലെ ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. കൗഗില്‍ നിന്ന് ദന്നു പരോളിലേക്ക് വരികയായിരുന്ന വാഹനം വളവില്‍ വച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അതേസമയം, അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ബില്ലവറിലെ സബ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ബില്ലവാര്‍ പൊലീസ് അറിയിച്ചു.