തൃശൂര്‍: നടന്‍ സുനില്‍ സുഗതയുടെ കാര്‍ ആക്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടില്‍ രജീഷ് (33) ആണ് പിടിയിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി ആളൂര്‍ പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം, തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വെച്ചാണ് സംഭവം നടന്നത്. സുനില്‍ സുഗതയുടെ കാറില്‍ സഞ്ചരിച്ചിരുന്ന അഭിനേതാക്കളായ ബിന്ദു തലം കല്യാണി, സഞ്ജു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. രണ്ടു ബൈക്കുകളില്‍ വന്ന നാലുപേരാണ് ആക്രമിച്ചതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇടവഴിയിലൂടെ പോകുമ്പോള്‍ കാര്‍ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം. സംഭവസമയത്ത് കാറില്‍ സുനില്‍ സുഗത ഇല്ലായിരുന്നു.