മാനന്തവാടി: കടുവയുടെ ആക്രമണത്തില്‍ വയനാട്ടില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മാനന്തവാടി സ്വദേശിയായ സാലു പള്ളിപ്പുറത്തിന്റെ കാലിലാണ് പരിക്കേറ്റത്. പുതുശേരിക്കടുത്ത് വെള്ളംരംകുന്നിലാണ് കടുവ ഇറങ്ങിയത്. അതേസമയം, വനപാലകര്‍ സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവ കാട്ടിലേക്ക് തിരികെ പോയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.