കണ്ണൂര്‍: കണ്ണൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ നടത്തിയ വ്യാപക പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. നഗര പരിധിയിലുള്ള 58 ഹോട്ടലുകളില്‍ നിന്നായി പിടിച്ചെടുത്ത ഭക്ഷണത്തില്‍ കൂടുതലും പൂപ്പല്‍ വന്നതും പുഴുവരിച്ചതുമായ ചിക്കന്‍ വിഭവങ്ങളാണ്.
ഏഴ് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന. പുഴുവരിക്കുന്ന രീതിയിലുള്ള ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷണമാണ് പിടിച്ചെടുത്തതെല്ലാം.
ഹോട്ടലില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സ് രശ്മി രാജ്(33) മരിച്ച സംഭവത്തെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ആരംഭിച്ചത്.