ഗാനരചയിതാവ് ബീയാര്‍ പ്രസാദ് അന്തരിച്ചു. 61 വയസായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങള്‍ക്കുവേണ്ടി പാട്ടുകള്‍ ഒരുക്കി. മലയാള ടെലിവിഷന്‍ രംഗത്തെ ആദ്യകാല അവതാരകരില്‍ ഒരാളായിരുന്നു ബീയാര്‍ പ്രസാദ്. കവിയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹം 1993ല്‍ കുട്ടികള്‍ക്കായുള്ള ചിത്രത്തിന്റെ തിരക്കഥയെഴുതിയാണ് സിനിമാരംഗത്തേക്ക് ചുവടുവെച്ചത്.